Monday 5 March 2012

Permanent Links Permanent Links
Permanent Links Permanent Links

 സൂപ്പര്‍ സ്റ്റാര്‍ ‍സന്തോഷ്‌ പണ്ഡിറ്റ്‌
മനുഷ്യ സംസ്കാരത്തിന്‍റെ ഏറ്റവും പുതിയ മുഖമാണ് കച്ചവടം. സിനിമ വ്യവസായത്തിന്‍റെ സുന്ദരമായ മറ്റൊരു മുഖവും.കച്ചവട സിനിമയുടെ പ്രധാനപെട്ട നാല് ഘടകങ്ങള്‍
1 .പണം 
2 .പ്രസസ്തി 
3 .ഗ്ലാമര്‍ 
4 .സെക്സ് എന്നിവയാണ്.
ഒരു കലാകാരന് അഭിനയം വശം ഇല്ലങ്ക്ഗിലും ഗ്ലാമര്‍ മതിയാവും ബാക്കിയൊക്കെ സംവിദായകന്‍
തട്ടികൂട്ടി എടുത്തുകൊള്ളും .ഈ അവസരത്തിലാണ് സിനിമയുമായി ഒരു ബന്ധ വുമില്ലാത്ത ഒരാള്‍ 
സിനിമ ചരിത്രത്തിലേക്ക് ഓടി കയറി വരുന്നത്. സന്തോഷ്‌ പണ്ഡിട്ടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
സിനിമ വ്യക്തികളില്‍ നിന്നും സമൂഹതില് നിന്നും അകന്നു അസാധാരണമായ മറ്റൊരു തലത്തിലേക്ക് മാറിയപ്പോള്‍ കലയും കലാകാരനും സമൂഹത്തിനു പിടികിടാത്ത പുതിയൊരു വിഭാഗമായി.
പണത്തിന്‍റെ കൊഴുപ്പും പ്രസസ്തിയുടെ ജാടയും കൊണ്ട് അവര്‍ സ്വയം മറന്നു.2011 എന്നത്
സിനിമാകാരെ സംബന്ദിച്ചു തിരിച്ചറിവിന്‍റെയും പുനര്‍ ചിന്തനതിന്‍റെയും വര്‍ഷമായിരുന്നു.
കരുതലോടെ ഇറങ്ങിയ ഒരുപാട് സിനിമകള്‍ പരാച്ചയപെട്ടു.സന്തോഷ് പണ്ഡിറ്റ്‌ന്‍റെ ചിത്ര ത്തിനു എത്രമാത്രം കലാമൂല്യ മുണ്ട് എന്ന് ചിന്തി ക്കുന്നതിന്  മുന്‍പ് അയാള്‍ തുടങ്ങിയ അല്ലങ്ങില്‍ വെട്ടി തുറന്ന ആ വഴി സിനിമാ ചരിത്രത്തിന്റെ നാഴിക കല്ലാണന്നു തിരിച്ചറിയണം.പണമോ പ്രസസ്തിയോ സൌന്ദര്യമോ ഒന്നും ഒരു കലാ തപസ്യക്ക് മുന്നില്‍ ഒന്നുമല്ല എന്ന് പണ്ഡിറ്റ്‌ നമ്മെ പഠിപ്പിച്ചു.കോടികള്‍ മുടക്കി വിദേശതും സ്വദേശത്തുമായി
ചിത്രീകരിക്കുന്ന എത്ര എത്ര ചിത്രങ്ങള്‍, ഇപ്രകാരം ചിത്രീകരിക്കുന്ന ചിത്രങ്ങളെ വിജയ്ക്കൂ
എന്ന ചിന്ത പക്ഷെ സന്തിഷ് പണ്ഡിറ്റ്‌ന്‍റെ ചിന്തകള്‍ക്ക് വഴിമാറി കൊടുത്തു.'കൃഷ്ണനും രാ ധയും' എന്ന സിനിമാ ലോകത്തെയും സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വരെയും ഒരുപാട് നല്ല പാഠങ്ങള്‍ പഠിപ്പിച്ചു.കഥ,തിരകഥ,സംവിധാനം തുടങ്ങി സിനിമയുടെ മര്‍മ പ്രധാനമായ ഭാഗങ്ങള്‍ എല്ലാം നിര്‍മാതാവായ നായകന്‍ ശ്രീ പണ്ഡിറ്റ്‌ തന്നെ.
സജീവ സിനിമാ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പണ്ഡിറ്റ്‌ തന്‍റെ രണ്ടാമത്തെ
ചിത്രമായ "സൂപ്പെര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌" ഒരുക്കുന്നു.സിനിമാകാരുടെ അസൂയയും തങ്ങളുടെ തൊഴില്‍ ഭാവിയും മുന്‍  നിര്‍ത്തി  അവര്‍ പണ്ഡിറ്റ്‌നെ ആക്രമിക്കൂന്നു. എന്തൊക്കെ ആണങ്കിലും സന്തോഷ്‌ പണ്ഡിറ്റ്‌ ന്‍റെ പുതിയ കണ്ടെത്തലും അതിന്റെ വിജയവും വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഒരു മുതല്‍ കൂട്ടാവും.